Kerala

ജനകീയാസൂത്രണ ഉദ്ഘാടന ചടങ്ങിൽ നിന്ന് പിന്മാറിയെന്ന വാർത്തകൾ തെറ്റ്; തോമസ് ഐസക്

ജനകീയാസൂത്രണ ഉദ്ഘാടന ചടങ്ങിൽ നിന്ന് താൻ പിന്മാറിയെന്ന വാർത്തകൾനിഷേധിച്ച് തോമസ് ഐസക്. ജനകീയാസൂത്രണത്തിന്റഎ രജത ജൂബിലി ആഘോഷത്തിൽ നിന്നും പിന്മാറിയിട്ടില്ല. ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത് ആശംസ അറിയിക്കും. തൻ്റെ പേരിൽ വിവാദമുണ്ടാക്കരുതെന്നും തോമസ് ഐസക് ഫെയ്സ് ബുക്കിൽ കുറിച്ചു.

ജനകീയാസൂത്രണത്തിന്റഎ രജത ജൂബിലി ആഘോഷത്തിന്റെ ക്ഷണക്കത്തിൽ തോമസ് ഐസക്കിന് സർക്കാർ നൽകിയ സ്ഥാനം മുപ്പതാമതാണെന്നും പ്രതിഷേധിച്ച് ഐസക് പിന്മാറിയെന്നും വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐസക്കിന്റെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ജനകീയാസൂത്രണത്തിൻ്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റിൽ അവിടെ സംസാരിച്ച മുഴുവൻപേരുടെയും പേരുവിവരം കൊടുത്തിട്ടുണ്ട്. അതിൽ സംഘാടകരായ എൻ്റെയോ അനിയൻ്റെയോ പേരില്ല. ഞങ്ങൾ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചിട്ടുമില്ല. ചടങ്ങ് അതിൻ്റെ പ്രോട്ടോക്കോളിൽ നടന്നു. ഇന്ന് 25-ാം വാർഷികവും അങ്ങനെ തന്നെ.

അതുകൊണ്ട് ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എൻ്റെ പേരിൽ വിവാദമുണ്ടാക്കാനുള്ള ശ്രമത്തിൽ നിന്ന് മാധ്യമ സുഹൃത്തുക്കൾ പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു.