കാട്ടാന ചരക്ക് ലോറി ഇടിച്ചു ചരിഞ്ഞു. ദേശീയപാത 766 ഗുണ്ടൽപേട്ട വയനാട് റോഡിൽ മൂല ഹള്ള ആനക്കുളത്തിന് സമീപം ഇന്നലെ രാത്രിയാണ് കാട്ടാന ചരക്ക് ലോറി ഇടിച്ചു ചരിഞ്ഞത്. ഇതോടെ കർണാടക വനം വകുപ്പ് ചെക്ക് അതിർത്തിയിലെ ഇരു ചെക്ക് പോസ്റ്റുകളും അടച്ചു. ചരിഞ്ഞ ആനയുടെ ജഡം മാറ്റാനുള്ള ശ്രമം തുടരുകയാണ്. ഇതോടെ ദേശീയ പാത 766 ൽ ഗതാഗതം തടസപ്പെട്ടു.
Related News
കൊവിഡ് വ്യാപനം; സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതലയോഗം ഇന്ന്
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ് വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന് നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം.ഒന്ന് മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, എന്നിവ യോഗം ചർച്ച ചെയ്യും.(v shivankutty) ഡി ഡി, ആർ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഓൺലൈൻ […]
കൊല്ലത്ത് നേരിയ ഭൂചലനം
കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. ഇന്നലെ രാത്രി 11. 36 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് വലിയ ശബ്ദവും കേട്ടതായി ആളുകള്‍ പറഞ്ഞു. ആളപായമില്ല.
ആലപ്പുഴ ഇരട്ട കൊലപാതകം; മുഖ്യ പ്രതികളെ പിടികൂടാനാകാതെ അന്വേഷണസംഘം
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്ത്തകന് അഖിലാണ് ഏറ്റവും ഒടുവില്‍ പിടിയിലായത്. കാര്‍ തരപ്പെടുത്തി നല്കിയ രാജേന്ദ്രപ്രസാദും രതീഷും നേരത്തെ പിടിയിലായി. അതേസമയം രണ്‍ജീത് വധത്തില്‍ പിടിയിലായ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്. എസ്ഡിപിഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്, അര്‍ഷാദ് നവാസ്, സുധീര്‍ എന്നീ അഞ്ച് പേരാണ് രണ്‍ജീത് […]