ഇടുക്കി ചിന്നാറില്‍ കാട്ടാനയുടെ ആക്രമണം. ചിന്നാര്‍ ഏഴിമലയാന്‍ കോവിലില്‍ ഇന്നലെ വൈകുന്നേരമാണ് ടോറസ് ലോറിയും കാറുകളും കാട്ടാന ആക്രമിച്ചത്. കെ.എസ്.ആര്.ടി.സി ബസ് ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആനയിറങ്ങിയതിനെ തുടര്‍ന്ന് കേരള– തമിഴ്നാട് അതിര്‍ത്തി റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Related News
കുമ്മനം ഡല്‍ഹിയിലെത്തി
കുമ്മനം രാജശേഖരൻ ഡൽഹിയിലെത്തി. പുലർച്ചെയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ആർ.എസ്.എസ് നിർദ്ദേശ പ്രകാരമാണ് ഡൽഹിയിലെത്തിയത്. കേരളത്തിൽ നിന്ന് മന്ത്രിസഭയിലേക്ക് സാധ്യത കൽപിക്കപ്പെടുന്നയാളാണ് കുമ്മനം. അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി, വി.മുരളീധരൻ എന്നിവരും ഡൽഹിയിലുണ്ട്.
പാലായുടെ വിധി നാളെ അറിയാം
പാലയിലെ ജനങ്ങള്‍ ആരെ തെരഞ്ഞെടുത്തുവെന്ന് എന്ന് നാളെ അറിയാം. വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. രാവിലെ 8.30 ഓടെ ആദ്യ ഫല സൂചന ലഭിച്ച് തുടങ്ങും. രാവിലെ എട്ട് മണിക്ക് പാലാ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഇലക്ട്രോണിക് സംവിധാനത്തിലൂടെ അയയ്ക്കുന്ന പോസ്റ്റല്‍ ബാലറ്റുകളും സാധാരണ പോസ്റ്റല്‍ ബാലറ്റുകളുമാണ് ആദ്യം എണ്ണുന്നത്. തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. എട്ടരയോടെ ആദ്യ ലീഡ് അറിയാന്‍ സാധിക്കും. 12 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലയിലുളളത്. ആയതിനാല്‍ […]
ദ്വിദിന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; വിവിധയിടങ്ങളില്‍ സമരാനുകൂലികളുടെ പ്രതിഷേധം
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. മോട്ടോര്‍ വാഹന തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ സമരം സാരമായി ബാധിക്കുന്നുണ്ട്. കൊച്ചി ബിപിസിഎല്ലില്‍ സമരാനുകൂലികള്‍ ജീവനക്കാരുടെ വാഹനം തടഞ്ഞു. ബിപിസിഎല്ലിലെ പണിമുടക്ക് നേരത്തെ ഹൈക്കോടതി നിരോധിച്ചിരുന്നു. കൊച്ചിയില്‍ മെട്രോ ഒഴികെയുള്ള ഗതാഗത സംവിധാനങ്ങള്‍ ഏതാണ്ട് സ്തംഭിച്ച അവസ്ഥയാണ്. അതിനിടെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ദേശീയ […]