സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത. ജൂൺ 18 മുതൽ 21 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബിപോർജോയ് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറൻ രാജസ്ഥാനു മുകളിൽ അതിതീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞു. കിഴക്ക് – വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ചു അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Related News
അറ്റകുറ്റപണിക്ക് മാത്രം 542 കോടി; ശമ്പളം നൽകാൻ 271 കോടി; കെ റെയിൽ പദ്ധതി രേഖ പുറത്ത്
കെ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖയും പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും പുറത്ത്. അറ്റകുറ്റപണിക്ക് മാത്രം 542 കോടി ചെലവാകുമെന്ന് 238 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി രേഖയുടെ വിശദാംശങ്ങൾ ലഭിച്ചു. ( k rail project details ) കെ റെയിൽ പദ്ധതിയുടെ നടത്തിപ്പിനും പരിപാലനത്തിനുമായി കോടികൾ ചെലവാകുമെന്നാണ് പദ്ധതി രേഖയിൽ പറയുന്നത്. ആദ്യ പത്ത് വർഷം അറ്റകുറ്റപണിക്ക് മാത്രം 542 കോടി വീതവും […]
കാസര്‍ഗോഡ് ആദ്യ ഇഇജി സംവിധാനം സജ്ജം
കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇഇജി(Electroencephalogram) സംവിധാനം പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഇഇജി സേവനം ലഭ്യമാക്കുന്നത്. നൂറോളജി ചികിത്സയില്‍ ഏറെ സഹായകരമാണ് ഇഇജി. അപ്സമാര രോഗ നിര്‍ണയത്തിന് ആവശ്യമായ പരിശോധനയാണ് ഇഇജി. വിവിധ തരത്തിലുള്ള മസ്തിഷ്ക രോഗ ബാധ വിലയിരുത്താന്‍ ഇതിലൂടെ സഹായിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള ജില്ലയിലെ ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. ജില്ലാ ആശുപത്രിയില്‍ ഒരുക്കിയ ഇഇജി സേവനം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് പൂര്‍ണമായും […]
കര്‍ണ്ണാടകയില്‍ നടപ്പാക്കിയ പ്രചരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ആര്.എസ്.എസ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ അക്കൌണ്ട് തുറക്കുന്നതിന് വേണ്ടി കര്‍ണ്ണാടകയില്‍ നടപ്പാക്കിയ പ്രചരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ആര്.എസ്.എസ്. മഹാശക്തി കേന്ദ്ര,ശക്തി കേന്ദ്ര എന്നീ പേരുകളിലാണ് ആര്.എസ്.എസ് എസ് മേല്‍നോട്ടത്തിലുള്ള പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നത്.ഉത്തര മേഖല,മധ്യമേഖല,ദക്ഷിണ മേഖല എന്നിവ തിരിച്ച് എ.എന്‍ രാധാകൃഷ്ണന്,കെ.സുരേന്ദ്രന്,എം.ടി രമേശ് എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി. ആര്.എസ്.എസ് നേരിട്ടാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.ഏത് വിധേനയും അക്കൌണ്ട് തുറക്കുകയാണ് ലക്ഷ്യം. ഹിന്ദു സംഘടനകളുടെ ഏകീകരണമുണ്ടങ്കില്‍ ലോക്സഭയിലേക്ക് ആളെ എത്തിക്കാന്‍ പറ്റുമെന്നാണ് ആര്.എസ്.എസ് വിലയിരുത്തല്‍. […]