വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുന്നത്.പ്രതിപക്ഷത്തിന്‍റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും ലോക് ഡൌണിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്
സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ അടക്കം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുന്നത്.പ്രതിപക്ഷത്തിന്‍റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും ലോക് ഡൌണിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.
തീവ്രമാകുന്ന കോവിഡ് വ്യാപനം പിടിച്ച് നിര്‍ത്താന്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ വേണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ആരോഗ്യ വിദഗ്ദര്‍ അടക്കം ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്. എന്നാല്‍ നിലവിലെ സാമൂഹിക സാമ്പത്തികാവസ്ഥ പരിഗണിച്ച് പൂര്‍ണ്ണമായ അടച്ചിടല്‍ വേണ്ടെന്ന അഭിപ്രായം സര്‍ക്കാരിലെ തന്നെ ഒരു വിഭാഗത്തിനുണ്ട്.
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സര്‍വ്വകക്ഷി യോഗത്തിന്‍റെ കൂടി നിലപാട് അറിഞ്ഞശേഷം മാത്രമേ സര്‍ക്കാര്‍ ധാരണയിലെത്തൂ. രോഗവ്യാപനം നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ വേണ്ടി വരുമെന്ന സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കും. പ്രതിപക്ഷത്തിന്‍റെ പിന്തുണയുണ്ടെങ്കില്‍ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ നടപ്പാക്കാനുള്ള ധാരണ ഉണ്ടായേക്കും. എന്നാലും അന്തിമതീരുമാനം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും. ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സര്‍വ്വകക്ഷി യോഗം വിലയിരുത്തും.