കരുതല്‍ ഡോസിന്റെ ഇടവേളയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വാക്സിന് ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവിലെ ഇടവേള ഒമ്പതില്‍നിന്ന് ആറുമാസം ആക്കി കുറയ്ക്കണം എന്ന നിര്‍ദേശം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് യോഗം കൂടിയാലോചന നടത്തും. കൊവിഡ് വാക്സിനേഷന് എടുത്ത് ആറുമാസം കഴിഞ്ഞ് പ്രതിരോധ ശക്തി കുറയുന്നു എന്നതാണ് ഐസിഎംആര്‍ പഠനം. ഇക്കാര്യവും കേസുകള്‍ കൂടുന്നതും കണക്കിലെടുത്താണ് ഇടവേള കുറക്കുന്നത് പരിഗണിക്കുന്നത്. സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരും അംഗീകരിക്കും. നിലവില്‍ രണ്ടാം ഡോസ് എടുത്ത് 9 മാസം പൂര്‍ത്തിയായ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് കരുതല്‍ ഡോസിന് യോഗ്യതയുള്ളത്.
Related News
ബിനോയ് വിശ്വം എം.പി പൊലീസ് കസ്റ്റഡിയില്‍
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ മംഗലാപുരത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച കർഫ്യൂവിനെതിരെ സമരം ചെയ്ത ബിനോയ് വിശ്വം എം.പി ഉൾപ്പടെ എട്ട് സി.പി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നിരോധനാജ്ഞ ലംഘിച്ചതിനാണ് എം.പിയെ കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനും മംഗലുരു ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് മംഗലൂരുവിൽ എത്തിയത് എന്ന് ബിനോയ് വിശ്വം മിഡിയാവണിനോട് പറഞ്ഞു. സമാധാനപരമായി മുദ്രവാക്യം വിളിക്കുകയായിരുന്ന തങ്ങളെ പൊലീസ് പിടിച്ച് കൊണ്ടുപോവുകയായിരുന്നു എന്നും എം.പി പറഞ്ഞു. മംഗളൂരുവില്‍ […]
പാലക്കാട് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തം
പാലക്കാട് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തം. കൊല്ലങ്കോട് അഞ്ജലി ഫർണീച്ചർ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ ഒരു മണിയോടെ തീ പടരുകയായിരുന്നു. തീ പടർന്നു പിടിക്കാനുള്ള കാരണം വ്യക്തമല്ല. 6 യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. വൻ തുകയുടെ നഷ്ടം വരുന്നതാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സിന്റെ പാലക്കാട്, ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി, തൃശൂർ എന്നിങ്ങനെ പല യുണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ് സംഘം എത്തിയാണ് തീ അണച്ചത്.
നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി എസ്.ഐ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു .കൊച്ചിയിൽ വെച്ചാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നെടുങ്കണ്ടത്ത് നടന്ന സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ അറസറ്റ് ചെയ്യപ്പെട്ട രാജ്കുമാര് പീരുമേട് സബ്ജയിലില്‍ വെച്ച് ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന്റെ മരണം പൊലീസിന്റെ മര്‍ദ്ദനം മൂലമാണെന്ന് ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇതോടെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കുടുംബം തൃപ്തി രേഖപ്പെടുത്തിയിരിന്നില്ല. ഇതേതുടര്‍ന്നാണ് സംഭവത്തില്‍ […]