വയനാട് പുൽപ്പള്ളി കന്നാരം പുഴയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കു തർക്കത്തിനെ തുടര്‍ന്ന് ഒരാൾ വെടിയേറ്റു മരിച്ചു.പുൽപ്പള്ളി കന്നാരം കാട്ടു മാക്കൽ മിഥുൻ പത്മൻ എന്ന വർക്കിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തും പ്രദേശവാസിയുമായ ചാർളിയാണ് മിഥുനു നേരെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. കൂടെയുണ്ടായിരുന്ന മിഥുന്റെ ഇളയച്ഛൻ കിഷോറിന് ഗുരുതര പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചാര്‍ളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയായി ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമായിരുന്നു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Related News
മിസ് കേരള സൗന്ദര്യ മത്സരാർത്ഥിയായി സ്വിറ്റസർലണ്ടിൽ നിന്നും സ്റ്റീജാ ചിറക്കൽ.
മലയാളി സുന്ദരികളെ കണ്ടെത്താൻ 1999 മുതൽ വർഷംതോറും സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ് കേരള .ഇംപ്രസാരിയോ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. നിരവധി റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ് ജേതാക്കളെ നിർണ്ണയിക്കുന്നത്. ഒന്നാം സ്ഥാനത്തിനു പുറമേ രണ്ടും മൂന്നും സ്ഥാനവും മറ്റു ചില സമ്മാനങ്ങളും നൽകാറുണ്ട്. ഈ മത്സരത്തിൽ നിന്നു ജയിക്കുന്ന യുവതിയാണ് മിസ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്. മിസ്സ് കേരളാ 2020 ൽ മത്സരിക്കുവാനുള്ള അസുലഭ അവസരമാണ് സ്വിറ്റസർലണ്ടിൽ ബാസലിൽ താമസിക്കുന്ന സ്റ്റീഫൻ, ഗിരിജ […]
കള്ളപ്പണ കേസിൽ റോബര്‍ട്ട് വാദ്രയുടെ മുൻകൂർ ജാമ്യ കാലാവധി ഇന്ന് അവസാനിക്കും
കള്ളപ്പണ കേസിൽ റോബര്‍ട്ട് വാദ്രയുടെ മുൻകൂർ ജാമ്യ കാലാവധി ഇന്ന് അവസാനിക്കും. വാദ്ര വീണ്ടും കോടതിയെ സമീപിക്കും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേ സമയം ബിക്കാനീര്‍ ഭൂമി ഇടപാട് കേസില്‍ ഇന്നലെ റോബര്‍ട്ട് വാദ്രയുടെ 4.62 കോടിയുടെ സ്വത്ത് വകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ടവയാണ് കണ്ടുകെട്ടിയ സ്വത്ത് വകകള്‍. കേസില്‍ ചൊവ്വാഴ്ച റോബർട്ട് വാദ്രയും മാതാവ് മൗറിൽ വാദ്രയും ചോദ്യം ചെയ്യലിനായി ജയ്പൂർ എൻഫോഴ്സ്മെന്റ് […]
കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും
നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.