വയനാട്ടില്‍ പാമ്പ് കടിയേറ്റ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ആന്റിവെനം നല്‍കിയതോടെ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബീനാച്ചി ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റൈഹാന് ഇന്നലെ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പാമ്പ് കടിയേറ്റിരുന്നത്. ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റിയാണ് വിദഗ്ധ ചികിത്സ നല്‍കിയത്.