India Kerala

പ്രളയം; ആശങ്കയൊഴിയാതെ വയനാട്ടിലെ തോട്ടം മേഖല

മണ്ണിടിച്ചിലിനെ തുടര്‍ന്ന് വയനാട്ടിലെ തോട്ടം മേഖല ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ഇനി ജോലിയെടുക്കാന്‍ സാധിക്കില്ല. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളുടെ അവസ്ഥയും ദയനീയമാണ്. മേഖലയില്‍ ശാസ്ത്രീയ പഠനം നടത്തണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു.

വയനാട്ടിലെ തേയില തോട്ടം മേഖലയുടെ അവസ്ഥയാണിത്. ഏഴാം തിയതി ഉച്ചക്കുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്നാണ് പ്രദേശങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചലുണ്ടായത്. ചൂരല്‍മല, അട്ടമല, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളിലെ മൂവായിരത്തോളം ആളുകളെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. നഷ്ടം തുടരുന്ന സാഹചര്യത്തില്‍, തോട്ടം വേഗത്തില്‍ തുറക്കാനുള്ള നടപടികളാണ് മാനേജുമെന്റുകള്‍ നോക്കുന്നത്.