വയനാടില്‍ ജനവാസമേഖലയില്‍ കടുവയിറങ്ങി. വയനാട് ചീരാൽ പണിക്കർ പടിയിൽ ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്. പ്രദേശവാസിയുടെ വളര്‍ത്തു നായയെ കടുവ കടിച്ചുകൊന്നു.
കടുവ പ്രദേശത്തെ കൃഷിയിടത്തിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്. പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കി.