വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. വയനാട് മുള്ളൻകൊല്ലി ചുളുകോട് എങ്കിട്ടൻ ആണ് വിഷം കഴിച്ച് മരിച്ചത്. കടബാധ്യത മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
Related News
ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച; മോഷണ തുക കൊണ്ട് ട്രിപ്പ് പോകും; പ്രതികൾ പിടിയിൽ
ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് തവണയാണ് ഒരു വീട്ടിൽ തന്നെ പ്രതികൾ മോഷണം നടത്തിയത്. പാലോട് സ്വദേശികളാണ് അറസ്റ്റിലായത്. പാലോട് മത്തായിക്കോണം സ്വദേശിനിയുടെ വീട്ടിലാണ് പ്രതികൾ നിരന്തരമായി മോഷണം നടത്തിയത്. പെരിങ്ങമല സ്വദേശികളായ അഭിലാഷ്, മിഥുൻ എന്നിവരാണ് പിടിയിലായത്. ഗൃഹനാഥയുടെ ഭർത്താവ് ലോറി ഡ്രൈവറാണ്. ഇയാൾ ജോലിക്ക് പോകുമ്പോൾ ഭാര്യയെയും, മക്കളെയും കുടുംബ വീട്ടിൽ താമസിപ്പിക്കും. ഈ തക്കം നോക്കിയാണ് പ്രതികൾ തുടർച്ചയായി മോഷണം നടത്തിയത്. മോഷ്ടിച്ചെടുത്ത […]
ഏറ്റുമുട്ടല്‍ കൊലക്കെതിരെ മനുഷ്യാവകാശ കമ്മീഷന്;
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ പൊലീസിനെ അഭിനന്ദിക്കുന്നത് അപരിഷ്കൃതമായ രീതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മനുഷ്യാവകാശം സംരക്ഷിക്കുന്നതാകണം നിയമ വ്യവസ്ഥിതി. നീതി വൈകുന്നു എന്ന് പറഞ്ഞ് ആരും നിയമം കയ്യിലെടുക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.കുറ്റവാളിക്ക് ഉചിതമായ ശിക്ഷ നല്‍കാനുള്ള ചുമതല കോടതിക്കാണ്.. ഇങ്ങനെയൊരു നിയമവ്യവസ്ഥയുള്ള രാജ്യത്താണ് കുറ്റവാളികളെ പൊതുജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന ശബ്ദം പാര്‍ലമെന്റില്‍ പോലും ഉയരുന്നത്. ഏറ്റുമുട്ടലുകള്‍ക്ക് കയ്യടിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ആലുവയിലെ ഭാരത് […]
ശബരിമലയിൽ കൂടുതൽ ഇളവുകൾ; അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട
ശബരിമലയിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഐ ഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. പത്ത് വയസിന് താഴെ പ്രായമുള്ളവർക്ക് ആർ ടി പി സി ആർ പരിശോധന വേണ്ട. മറ്റുള്ളവർ ആർ ടിപി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കരുതണം. ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് […]