വാളയാര്‍ സഹോദരിമാരുടെ കാര്യത്തില്‍ നടക്കുന്നത് സീരിയല്‍ കില്ലിംഗാണെന്ന് പ്രതിപക്ഷം. മൂന്ന് മരണങ്ങളുണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് വി.ടി ബല്‍റാം സഭയില്‍ പറഞ്ഞു. അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ സര്‍ക്കാറിന് പരിമിതിയുണ്ടെന്നും ആരെങ്കിലും കോടതിയില്‍ പോയാല്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നേരത്തേ പ്രതികളെ രക്ഷപ്പെടാൻ സി.ഡബ്ല്യൂ.സി ചെയർമാൻ സഹായിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ വി.ടി ബല്‍റാം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു. മുമ്പ് ചര്‍ച്ച ചെയ്ത വിഷയമാണെന്ന് പറഞ്ഞ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലറങ്ങി ബഹളം വെച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് ശൂന്യവേളയിലാണ് പ്രതിപക്ഷം വിഷയം വീണ്ടും ഉന്നയിച്ചത്.
Related News
തിരുവനന്തപുരം-ഷാര്‍ജ വിമാനം തിരിച്ചിറക്കി
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരം- ഷാര്‍ജ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറാണ് കാരണം. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 6.20ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കിയത്. പ്രശ്നം പരിഹരിച്ച ശേഷം ഉടന്‍ വിമാനം പുറപ്പെടുമെന്നും മറ്റ് ഗുരുതര സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
കെ.പി.സി.സി യോഗത്തിലേക്ക് തന്നെ വിളിച്ചിട്ടില്ല: മുരളീധരൻ
കെ.പി.സി.സി യോഗത്തിലേക്ക് തന്നെ വിളിച്ചിട്ടില്ലെന്ന് കെ.മുരളീധരൻ എംപി. കെ.പി.സി.സി അധ്യക്ഷന്റെ വിവേചനാധികാരത്തെ ചോദ്യം ചെയ്യാനില്ല. എല്‍.ഡി.എഫിന്റെ മനുഷ്യ മഹാ ശൃംഖലയിൽ യു.ഡി.എഫ് അണികൾ പങ്കെടുത്തത് നേതാക്കൾ ഗൗരവത്തോടെ കാണണം. ഇക്കാര്യം രമേശ് ചെന്നിത്തലയുമായി സംസാരിച്ചെന്നും മുരളീധരന് കോഴിക്കോട് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് വേണ്ടവിധത്തില്‍ നേതൃത്വം നല്കാന് കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം നേരത്തെ തന്നെ മുരളീധരന് ഉന്നയിച്ചിരുന്നു. യു.ഡി.എഫിന് സ്ഥിരമായി വോട്ടുചെയ്യുന്നവര്‍ എല്‍.ഡി.എഫിന്റെ മനുഷ്യ ശൃംഖലയിൽ അണിനിരന്നു. ഭയപ്പെട്ടുപോയ ന്യൂനപക്ഷങ്ങൾക്ക് രക്ഷകരാകാൻ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നും മുരളീധരന് […]
ഐ.എസ്.ആര്.ഒയും ചാരക്കേസും; വിദ്യാര്‍ഥികളോട് ഓര്‍മകള്‍ പങ്കുവെച്ച് നമ്പി നാരായണന്
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ അറസ്റ്റിലായ സമയത്ത് ഒപ്പം നില്ക്കാന് ആരുമുണ്ടായില്ലെന്ന് നമ്പി നാരായണന്. എ.പി.ജെ അബ്ദുല്‍ കലാം ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് തനിക്ക് അനുകൂലമായിരുന്നെങ്കിലും ഒന്നും പ്രയോജനപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്മഭൂഷണ്‍ കിട്ടിയതിന് ശേഷം നമ്പി നാരായണന് ആദ്യമായി വിദ്യാര്‍ഥികളുമായി സംസാരിക്കുന്നത് എന്‍.ഐ.ടി ക്യാംപസിലാണ്. ഫിസിക്സ് അസോസിയേഷന് ഉദ്ഘാടനം, ലോഗോ പ്രകാശനം, വിദ്യാര്‍ഥികളുമായുള്ള സംവാദം. രണ്ട് മണിക്കൂറോളം വിദ്യാര്‍ഥികളോടൊപ്പം ചെലവഴിച്ചാണ് നമ്പി നാരായണന് മടങ്ങിയത്. ഐ.എസ്.ആര്.ഒയിലെ ജീവിതവും ചാരക്കേസും- ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു നമ്പി നാരായണന്. ചാരക്കേസില്‍ […]