വടക്കാഞ്ചേരി കൌണ്‍സിലര്‍ ജയന്തനെതിരായ പീഡനക്കേസ് അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്. യുവതിയുടെ പരാതി വ്യാജമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചത്.
സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ ജയന്തനെതിരെ ആയിരുന്നു ആരോപണം. 2016 ആഗസ്തിലാണ് ജയന്തന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വടക്കാഞ്ചേരി സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ച് യുവതി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പമെത്തി വാര്‍ത്താസമ്മേളനം നടത്തി. അന്വേഷണത്തിന്‍റെ ഭാഗമായി നുണപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തി.
പിന്നീട് പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്. പരാതിക്കാരിയുടെ ഭര്‍ത്താവും ആരോപണവിധേയരും തമ്മിലെ സാമ്പത്തിക ഇടപാടുകളാണ് ലൈംഗിക പീഡന പരാതിയിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. എന്നാല്‍ അന്വേഷണം പ്രഹസനമായിരുന്ന് അനിൽ അക്കര എം.എൽ.എ ആരോപിച്ചു.