മന്ത്രി എ.സി മൊയ്തീനെതിരെ നടപടി സ്വീകരിക്കണമെന്ന് അനിൽ അക്കര എം.എൽ.എ. മന്ത്രി 6.55 ന് വോട്ട് ചെയ്തത് ചട്ടവിരുദ്ധമായാണ്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അനില് അക്കര ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് അനില് അക്കര എം.എല്.എ ഇക്കാര്യം പറഞ്ഞത്.
Related News
ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്: വിജിലന്സ് കസ്റ്റഡിയില് വിടാനാകില്ലെന്ന് കോടതി
പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. ഗുരുതര ആരോഗ്യപ്രശ്നമുള്ള ഇബ്രാഹിംകുഞ്ഞിനെ വിജിലന്സ് കസ്റ്റഡിയില് വിടാനാകില്ലെന്ന് മൂവാറ്റുപുഴ വിജിലന്സ് കോടതി വ്യക്തമാക്കി. ചികിത്സ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ സാധിക്കുമോ എന്നറിയിക്കാൻ എറണാകുളം ഡിഎംഒയ്ക്ക് കോടതി നിർദ്ദേശം നൽകി. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും. ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടത്. മന്ത്രി എന്ന നിലയിൽ പദവി ദുരുപയോഗം […]
പടയപ്പ വീണ്ടും ജനവാസ മേഖലയിൽ
ജനവാസ മേഖലയിൽ ഭീതി വിതച്ച് പടയപ്പ എന്ന കാട്ടാന. മുന്നാറിലെ ലോക്ക്ഹാർട്ട് എസ്റ്റേറ്റിലാണ് കാട്ടാന വീണ്ടും എത്തിയത്. നിലവിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപമാണ് ആന തമ്പടിച്ചിരിക്കുന്നത്. ആനയെ തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പും നാട്ടുകാരും. കഴിഞ്ഞ രണ്ട് ദിവസമായി ലോക്ക്ഹാർട്ട് എസ്റ്റേറ്റിൽ പടയപ്പ ഭീതി പടർത്തുകയാണ്. തൊഴിലാളി ലയങ്ങൾക്ക് സമീപത്തെ വാഴ, പച്ചക്കറി കൃഷികൾ കാട്ടാന നശിപ്പിച്ചു.
‘വെള്ളം കുടിക്കുന്നിതിനിടെ തേനീച്ചയെ വിഴുങ്ങി’; 22കാരൻ ശ്വാസംമുട്ടി മരിച്ചു
മധ്യപ്രദേശിൽ വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില് ജീവനുള്ള തേനീച്ചയെ വിഴുങ്ങിയ 22കാരന് ദാരുണാന്ത്യം . മധ്യപ്രദേശിലെ ബെറാസിയയിലെ മൻപുറ സ്വദേശിയായ ഹിരേന്ദ്ര സിങ് ആണ് സംഭവത്തെ തുടർന്ന് മരിച്ചത്.ബുധനാഴ്ച രാത്രിയോടെയാണ് യുവാവിന് ജീവൻ നഷ്ട്ടമായത്. രാത്രി ഭക്ഷണത്തിന് ശേഷം കുടിക്കാൻ വെച്ച വെള്ളത്തിൽ തേനീച്ച വീണത് ഹിരേന്ദ്ര കണ്ടില്ല. വെള്ളം കുടിച്ചതിന് പിന്നാലെ ഇയാൾക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു എന്ന് കുടുംബം പറയുന്നു. നാക്കിലും അന്നനാളത്തിനും തേനീച്ചയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ബെറാസിയയിലെ സര്ക്കാര് ആശുപത്രിയില് […]