പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ തന്നെ തുര്‍ന്നേക്കുമെന്ന് സൂചന. ഇബ്രാഹിംകുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചതായാണ് വിവരം. കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയിലാണ് ഇബ്രാഹിംകുഞ്ഞുള്ളത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലെത്തിയത്. എന്നാല്‍ അറസ്റ്റില്‍ നിന്നും രക്ഷനേടാനാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നാണ് വിജിലന്‍സ് പറയുന്നത്. അതേസമയം, മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജ് കൊച്ചിയിലെ ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കും