വിസ്മയ കേസിലെ പ്രധാന പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണിന്റെ പിതാവ് സദാശിവന് പിള്ള കൂറു മാറിയതായി കോടതി. ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവന് പിള്ള മൊഴി നല്കി. കുറിപ്പ് താന്‍ പൊലീസിന് കൈമാറിയെന്നും കോടതിയില്‍ പിള്ള മൊഴി നല്കി. ഇതോടെയാണ് പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്.നേരത്തെ പൊലീസിനു നല്കിയ മൊഴിയിലും മാധ്യമങ്ങള്‍ക്കു മുന്നിലും ആത്മഹത്യ കുറിപ്പിനെ പറ്റി പിള്ള പറഞ്ഞിരുന്നില്ല. കഴിഞ്ഞ ജൂണ്‍ 21 നാണ് ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്ത്രീധന പീഡനം കൊണ്ടുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീധനമായി ലഭിച്ച കാര്‍ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലെ വീട്ടിലും വച്ച് കിരണ്‍ വിസ്മയയെ പീഡിപ്പിച്ചു വെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 102 സാക്ഷികളും, 92 റെക്കോഡുകളും 56 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്നതാണ് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ 2419 പേജുകളാണ് ഉള്ളത്.
Related News
തൃശൂരിൽ കിണറിടിഞ്ഞ് രണ്ട് പേർ ഉള്ളിൽ വീണു; ഒരാൾ മരിച്ചു
തൃശ്ശൂർ ചേർപ്പിൽ കിണർ ഇടിഞ്ഞ് അപകടം. സിഎൻഎൻ സ്കൂളിന് സമീപം കിണർ ഇടിഞ്ഞ് രണ്ടുപേർ കിണറ്റിൽ വീണു. വത്സല (55), ഭർത്താവ് പ്രഭാകരൻ (64) എന്നിവരാണ് കിണറ്റിൽ വീണത്. വത്സലയെ നാട്ടുകാർ രക്ഷപ്പെടുത്തി. പ്രതാപനെ ഏറെ സമയമെടുത്ത് ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയെങ്കിലും അദ്ദേഹം മരണപ്പെട്ടു. ഭാര്യ വത്സലയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണ്ണം; 42 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
തലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണമായി തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 54 പേരില്‍ 42 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ആറ് പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. പൂന്തുറയിൽ മാത്രം 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്തെ സ്ഥിതി അനുദിനം സങ്കീര്‍ണമാകുകയാണ്. സംസ്ഥാനത്താകെ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ അതില്‍ 42 പേരും തിരുവനന്തപുരത്താണ്. ആറ് പേര്‍ക്ക് രോഗമെവിടെ നിന്നു വന്നുവെന്ന് വ്യക്തമല്ല. ആര്യനാട് ബേക്കറി നടത്തുന്ന വ്യക്തി, ടെക്നോപാര്‍ക്കില്‍ സുരക്ഷാ ജീവനക്കാരനായ ചാക്ക […]
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഭിന്നശേഷിക്കാരുടെ സംവരണം അട്ടിമറിച്ചെന്ന് പരാതി
യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടത്തുന്ന അധ്യാപക നിയമനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യു.ഡി.എഫ് സെനറ്റേഴ്സ് ഫോറം ആവശ്യപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവരണ ക്രമം അട്ടിമറിച്ച് വീണ്ടും നിയമനം എന്ന് ആരോപണം. ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെച്ച സംവരണ തസ്തികകള്‍ അട്ടിമറിച്ചാണ് നിയമനമെന്നാണ് പരാതി. യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടത്തുന്ന അധ്യാപക നിയമനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യു.ഡി.എഫ് സെനറ്റേഴ്സ് ഫോറം ആവശ്യപ്പെട്ടു. 19 വകുപ്പുകളിലാണ് നിലവില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനം പൂര്‍ത്തിയാക്കിയത്. ഇതില്‍ 116 അധ്യാപക തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്കായി നാല് […]