ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ തിരുവനന്തപുരത്ത് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിന് ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പാര്‍ട്ടിയെ നയിക്കാനായത് അംഗീകാരമായി കരുതുന്നുവെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണ്. ഉത്തരവാദിത്തം ഏറ്റെടുത്തല്‍ പാര്‍ട്ടി വളര്‍ച്ചക്ക് അതിവാര്യം ശക്തിപ്പെടുത്തുന്നതിന് ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്തം നേതാക്കള്‍ ഏറ്റെടുക്കേണ്ടതുണ്ട്. തന്റെ വീഴ്ചകള്‍ അംഗീകരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും രാഹുല്‍ പറയുന്നു.