ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്ലിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.എല്‍.എ എം വിൻസെൻറ് സ്പീക്കർക്ക് കത്ത് നൽകി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വിൻസെന്റ് സ്വകാര്യ ബിൽ കൊണ്ടുവന്നിരുന്നെങ്കിലും നിയമ വകുപ്പിന്റെ എതിർപ്പ് പരിഗണിച്ച് സ്പീക്കർ അനുമതി നൽകിയിരുന്നില്ല. എൻ.കെ പ്രേമചന്ദ്രൻ എം.പി പാർലമെന്റിൽ ഇതേ വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് വിൻസെന്റിന്റെ പുതിയ നീക്കം.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/05/audit-department-to-examine-strong-room-after-noticing-fall-in-gold-offered-to-sabarimala.jpg?resize=1200%2C600&ssl=1)