ഇന്ന് വിജയദശമി. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുരുന്നുകള് ആദ്യാക്ഷരം കുറിക്കും. കൊല്ലൂര് മൂകാംബിക ക്ഷേത്രത്തിലും തിരൂര് തുഞ്ചന് പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിലുമെല്ലാം വലിയ തിരക്കാണ് പുലര്ച്ചെ മുതല് അനുഭവപ്പെടുന്നത്. ദര്ശനത്തിനും വിദ്യാരംഭത്തിനുമായി വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
Related News
മോൻസൻ മാവുങ്കൽ കേസ്; ഐജി ജി.ലക്ഷ്മണയെ കുരുക്കി ശബ്ദ രേഖ
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഐജി ജി.ലക്ഷ്മണയെ കുരുക്കി ശബ്ദ രേഖ. മോൻസനെ മുൻ ഡിജിപി അനിൽ കാന്തിലേക്ക് എത്തിക്കാൻ ഇടനില നിന്നത് ലക്ഷ്മണയെന്നാണ് ലഭിച്ച ശബ്ദരേഖ. അനിത പുല്ലയിലും പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹി ജോസ് മാത്യു പനച്ചിക്കലും തമ്മിൽ സംസാരിക്കുന്ന ശബ്ദ രേഖ ലഭിച്ചു. ‘ലക്ഷ്മണ പറഞ്ഞു എല്ലാം പറഞ്ഞുവച്ചിട്ടുണ്ടെന്ന്. അപ്പോൾ ഞങ്ങൾ പറഞ്ഞു രാവിലെ വരാൻ സമയമില്ലെന്ന്. പന്ത്രണ്ടരയോടെയാണ് ഡിജിപിയുടെ അടുത്തേക്ക് ഞങ്ങൾ പോയത്’ -ജോസ് മാത്യു പനച്ചിക്കൽ ശബ്ദരേഖയിൽ പറയുന്നു. […]
വണ്ടിപ്പെരിയാര് കേസിലെ പ്രതിയെ വെറുതെ വിട്ട നടപടി; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
വണ്ടിപെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്നാണ് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടതെന്നാണ് ആരോപണം. സണ്ണി ജോസഫ് എംഎൽഎയാകും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാല് പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള് വിശകലനം ചെയ്യുന്നതില് വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സര്ക്കാര് ഹൈക്കോടതിയില് നല്കിയ അപ്പീലില് പറയുന്നത്. അര്ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്പ്പടെ ഒരു […]
രാജ്യത്ത് കൊവിഡ് ബാധ അതിതീവ്രം; 24 മണിക്കൂറിനിടെ 4329 മരണം; ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്ക്
രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. 2,63,533 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേർ മരണപ്പെട്ടു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ആകെ രാജ്യത്ത് 2,52,28,996 പേർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായി കഴിയുന്നത് 33,53,765 പേരാണ്. രാജ്യത്തെ ആകെ മരണം 2,78,719 ആയി. രണ്ടരക്കോടി കൊവിഡ് ബാധിതർ ഉണ്ടാവുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ആദ്യമായി രണ്ടരക്കോടി കൊവിഡ് രോഗികളിൽ എത്തിയത്. […]