India Kerala

വിജിലന്‍സ് റെയ്ഡ് തുടരുന്നു; സ്വര്‍ണം പിടിച്ചെടുത്തു

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ ഓപ്പറേഷന്‍ തണ്ടര്‍ റെയ്ഡ് തുടരുന്നു. കൊച്ചി സെന്‍ട്രല്‍, അടിമാലി സ്റ്റേഷനുകളില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു. ക്രമക്കേട് കണ്ടെത്തിയ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ക്കെതിരെ വിജിലന്‍സ് നടപടിക്ക് ശിപാര്‍ശ ചെയ്യും. ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ എ.ഡി.ജി.പി മുഹമ്മദ് യാസീന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‍റക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.