India Kerala

വി.എസ് ശിവകുമാറിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

മുന്‍മന്ത്രി വി.എസ് ശിവകുമാറിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു. ശാസ്തമംഗലത്തെ വസതിയിലാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇന്നലെ ശിവകുമാറിനെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലുള്‍പ്പെട്ട മറ്റ് പ്രതികളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിനെതിരെ വിജിലന്‍സ് കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.മന്ത്രിയായിരുന്ന കാലത്ത് വി.എസ് ശിവകുമാർ ബിനാമി പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിജിലൻസിൻറെ എഫ്.ഐ.ആർ. അനധികൃത സ്വത്ത് സമ്പാദനത്തിന് വ്യക്തമായ തെളിവുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ശിവകുമാറും പേഴ്സണൽ സ്റ്റാഫുകളും ഉൾപ്പെടെയുളള ഏഴ് പേർക്കതെിരെ നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഇതിൽ ശിവകുമാറിന് പുറമേ ഡ്രൈവർ ഷൈജു ഹരൻ, അഡ്വ.എൻ.എസ് ഹരികുമാർ, ശാന്തിവിള രാജേന്ദ്രൻ എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.