പാലാരിവട്ടം മേൽപാലം അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കിറ്റ്കോ എന്നീ സ്ഥാപനങ്ങൾ അന്വേഷണ പരിധിയിലുണ്ട്. അന്വേഷണ സംഘം അല്‍പസമയത്തിനകം പാലം പരിശോധിക്കും. ഉദ്യോഗസ്ഥർ അഴിമതി നടത്തിയോ എന്ന് വിജിലൻസ് പരിശോധിക്കും. എറണാകുളം സ്പെഷ്യൽ യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/05/bridge.jpg?resize=1200%2C628&ssl=1)