ചൂര്‍ണ്ണിക്കര ഭൂമി വിവാദത്തില്‍ കേസെടുക്കണമെന്ന് വിജിലന്‍സ്. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ കേസെടുക്കാന്‍ വിജിലന്‍സ് ആഭ്യന്തര വകുപ്പിനോട് ശിപാര്‍ശ ചെയ്യും.
തൃശൂര്‍ മതിലകം സ്വദേശിയായ ഹംസയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് നിലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്. ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർ.ഡി.ഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയായിരുന്നു തട്ടിപ്പ്. വ്യാജരേഖ നിര്‍മിക്കുന്നതിന് ഇടനിലക്കാരനായ അബുവിന് ഏഴ് ലക്ഷം രൂപ നല്‍കിയതായി ഹംസ പൊലീസിന് മൊഴി നല്‍കിയിരുന്നു. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയിലാണ് തണ്ണീര്‍തടം തരം മാറ്റിയതുമായി ബന്ധപ്പെട്ട് നടന്ന തിരിമറി പുറത്ത് വന്നത്.