India Kerala

പാലാരിവട്ടം മേൽപ്പാല നിർമ്മാണം; വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു

പാലാരിവട്ടം മേൽപ്പാല നിർമ്മാണ അഴിമതിയിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കിയുള്ള എഫ്.ഐ.ആര്‍ മൂവാറ്റുപുഴ കോടതിയിൽ സമർപ്പിച്ചു. കരാറുകാരൻ ഒന്നാം പ്രതിയാണ്.

നിലവിൽ 5 പേരെ പ്രതികളാക്കിയാണ് കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആറിൽ കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന് പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ ഗുരുതരമായ അഴിമതി നടത്തിയെന്നണ് വ്യക്തമാക്കുന്നത്. പാലം നിർമ്മാണത്തിന് നിലവാരമില്ലത്ത സിമന്ർറാണ് ഉപയോഗിച്ചത്. ആവശ്യത്തിന് അളവിൽ കമ്പി ഉപയോഗിച്ചില്ല.രണ്ട് വർഷത്തിനുള്ളിൽ പാലത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാനുള്ള കാരണം ഇതാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല പാലം രൂപകൽപ്പനയിൽപോലും അഴിമതി നടന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ആദ്യം അംഗീകരിച്ച മേൽപ്പാലം ഡിസൈൻ ഉദ്യോഗസ്ഥ സഹായത്തോടെ കാരാറുകാരൻ നിർമ്മാണ ഘട്ടത്തിൽ മാറ്റം വരുത്തി. കിറ്റ്കോ, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എന്നിവയിലെ ഉദ്യോഗസ്ഥരുടെ സഹായം കരാറുകാരന് ലഭിച്ചു. ഗുജറാത്ത് ആസ്ഥാനമായ ആർ.ഡിഎസ് കമ്പനിയ്ക്ക് പുറമെ കിറ്റ്കോ, കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എന്നിവയിലെ ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്.