India Kerala

ഡി.ജി.പി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്

ഡി.ജി.പി ജേക്കബ് തോമസിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് കേസെടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്.തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ പത്ത് കോടിയിലധികം രൂപ സര്‍ക്കാരിന് നഷ്ട്ടം വരുത്തിയെന്നാണ് കേസ്. 8 കോടി രൂപയ്ക്ക് ഡ്രഡ്ജര്‍ വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 19 കോടി ചെലവില്‍ ഹോളണ്ട് ആസ്ഥാനമായ കമ്പനിയില്‍ നിന്നും ജേക്കബ് തോമസ് ഡ്രഡ്ജര്‍ വാങ്ങിയെന്ന് എഫ്.ഐ.ആര്‍ പറയുന്നു. ജേക്കബ് തോമസ് ഈ ഇടപാടില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഇടപെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ അനുമതിയോടെ പ്രഥമിക അന്വേഷണം നടത്തിയ ശേഷമാണ് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ഹൈക്കോടതിയും ഒരു തവണ വിജിലന്‍സും ഇതേ ആരോപണം പരിശോധിച്ച് തള്ളിയതാണ്. ഇപ്പോഴത്തെ കേസ് അതു കൊണ്ട് തന്നെ സര്‍ക്കാരിന്റെ പകവീട്ടലായാണ് കരുതപ്പെടുന്നത്. സര്‍ക്കാരിനെ വിവിധ വിഷയങ്ങളില്‍ വിമര്‍ശിച്ചതിനും പുസ്തകം എഴുതിയതിനും ഒരു വര്‍ഷത്തിലധികമായി ഡി.ജി.പി ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്.

vigilance-case-against-jacob-thomas