Kerala

വിചാരധാര പരാമര്‍ശം: വി.ഡി.സതീശനെതിരെ ആര്‍എസ്എസ് കേസ്; ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കേസ് ഫയല്‍ ചെയ്ത് ആര്‍എസ്എസ്. വിചാരധാരയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടണമെന്നാണ് ആവശ്യം. പരാതി ഫയലില്‍ സ്വീകരിച്ച കണ്ണൂര്‍ മുന്‍സിഫ് കോടതി കേസ് മൂന്ന് മണിക്ക് പരിഗണിക്കും.

വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്ന് വി.ഡി.സതീശന്‍ പ്രസ്തവാന നടത്തിയെന്ന് ആരോപിച്ചാണ് ആര്‍എസ്എസ് കേരളം പ്രാന്ത സംഘചാലക് കെ.കെ.ബാലറാമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സതീശന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും സതീശനോ അനുയായികളോ മേലില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ആര്‍എസ്എസ ഇപ്പോള്‍ കേസ് ഫയല്‍ചെയ്തിരിക്കുന്നത്. ആര്‍എസ്എസിനുവേണ്ടി അഭിഭാഷകരായ അഡ്വ.എം.ആര്‍.ഹരീഷ്, അഡ്വ.കെ.ഒ.പ്രതാപ് നമ്പ്യാര്‍ എന്നിവര്‍ ഹാജരായി.