വേമ്ബനാട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:15ഓടെയാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി. പാതിരാമണല്‍ ഭാഗത്ത് വെച്ച് .കുമരകത്തു നിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ടിലാണ് തീപിടിച്ചത്. തുടര്‍ന്ന് കൈക്കുഞ്ഞടക്കം കായലിലേക്ക് ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ബോട്ടിലും മറ്റ് ചെറുവള്ളങ്ങളിലുമായാണ് രക്ഷപ്പെടുത്തിയത്. കായലിലേക്ക് ചാടിയ ഒരു യാത്രക്കാരന്റെ കയ്യില്‍ കൈക്കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞും സുരക്ഷിതനാണ്. അപകടം നടന്ന സ്ഥലത്ത് അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. ഹൗസ് ബോട്ട് പൂര്‍ണമായും കത്തി നശിച്ചു. പാചകവാതക ചോര്‍ച്ചയോ, ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/01/house-boat.jpg?resize=1200%2C600&ssl=1)