കുമളി: വെള്ളാരംകുന്നില്‍ ഇടിമിന്നലേറ്റ് പശു ചത്തു. ചോലക്കല്‍ കുമാറിന്റെ കൂട്ടില്‍ കെട്ടിയിരുന്ന പശുവാണ് ചത്തത് . ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം . 20 ലിറ്റര്‍ പാല് നല്‍കിയിരുന്ന പശുവിന് 75000 രൂപ വില വരും.
Related News
സിന്ധു കൊലക്കേസ്; പ്രതി ബിനോയ് പിടിയില്‍
ഇടുക്കി പണിക്കന്‍കുടി സിന്ധു കൊലക്കേസിലെ പ്രതി ബിനോയ് പിടിയില്‍ പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് പ്രതി പിടിയിലായത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞ 20 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു, ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം ബിനോയിയെയും കാണാതായി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. […]
നായക സ്ഥാനം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി; വിജയസാധ്യതയുള്ളവര്‍ മാത്രം സ്ഥാനാര്‍ത്ഥികളെന്ന് ഹൈക്കമാന്‍ഡ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി. പ്രകടന പത്രിക തയ്യാറാക്കാനുള്ള നിർണായക ചുമതല ശശി തരൂരിന് നല്കാന് പത്തംഗ മേല്‍നോട്ട സമിതിയുടെ ആദ്യ യോഗത്തില്‍ ധാരണയായി. സ്ഥാനാർതിത്വത്തിന് വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നായക സ്ഥാനം ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു കഴിഞ്ഞു. പത്തംഗ സമിതിയുടെ ആദ്യ യോഗത്തില്‍ ജനകീയ പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല ശശി തരൂരിന് നല്കി. യുവ മനസറിയാന്‍ തരൂര്‍ കേരളമാകെ സഞ്ചരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം […]
ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് നാളെ തുടക്കം
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഗാന്ധിജയന്തി ദിനമായ നാളെ തുടക്കമാകും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ 2ന്റെ ഉദ്ഘാടന പരിപാടി നടക്കും. രാവിലെ 9.30നാണ് പരിപാടി തുടങ്ങുക. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും സംഘടനകളുടെയും കൂട്ടായ്മകളുടെയും […]