തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡിപി യോഗത്തിന്റെ ഔദ്യോഗിക ഭാരവാഹികളാരും മത്സരിക്കരുത്. ബി.ഡി.ജെ.എസ്, എസ്.എന്‍.ഡിപിയുടെ പോഷക സംഘടനയല്ല, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എസ്.എന്‍.ഡിപി അഭിപ്രായം പറയേണ്ടതില്ലെന്നും വെള്ളാപ്പള്ളി പാലക്കാട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
