Kerala

ഈഴവ സമുദായത്തെ സർക്കാർ പിന്നിൽ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ

എസ്.എൻ.ഡി.പി.യോഗത്തിൽ നിന്നും ഒരാളെ പോലും ചടങ്ങിൽ പങ്കെടുപ്പിച്ചില്ല. എൻ.എസ്.എസ്സിന്‍റെ പേരിലോ ബിഷപ്പിന്‍റെ പേരിലോ ഉള്ള യൂണിവേഴ്സിറ്റി ആണെങ്കിൽ ഇത് നടക്കുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനത്തിൽ ഈഴവ സമുദായത്തെ സർക്കാർ പിന്നിൽ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി.യോഗത്തിൽ നിന്നും ഒരാളെ പോലും ചടങ്ങിൽ പങ്കെടുപ്പിച്ചില്ല. ബിഷപ്പിന്‍റെ പേരിലോ എൻ.എസ്.എസ്സിന്‍റെ പേരിലോ ഇത് നടക്കുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. എസ്.എൻ.ട്രസ്റ്റ് തലപ്പത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് വെള്ളാപ്പള്ളി മാധ്യമങ്ങളെ കണ്ടത്.

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനത്തിന്‍റെ പേരിൽ സർക്കാരിനെ വെള്ളാപ്പള്ളി നിഷിതമായി വിമർശിച്ചു. യൂണിവേഴ്സിറ്റിയുടെ പേരിൽ സമുദായത്തെ സർക്കാർ പിന്നിൽ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്ത് നിന്നും യൂണിവേഴ്സിറ്റിയുടെ തലപ്പത്തേക്ക് ഒരു മന്ത്രി ആളെ കൊണ്ട് വന്നു.

എൻ.എസ്.എസ്സിന്‍റെ പേരിലോ ബിഷപ്പിന്‍റെ പേരിലോ ഉള്ള യൂണിവേഴ്സിറ്റി ആണെങ്കിൽ ഇത് നടക്കുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദീർഘ കാലത്തിന് ശേഷം വെള്ളാപ്പള്ളി സർക്കാരിക്കെതിരെ തിരിഞ്ഞത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.