Kerala

ഈരാറ്റുപേട്ടയിൽ മദ്യപ്പിച്ച് വാഹനം ഓടിച്ച് 6 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു

ഈരാറ്റുപേട്ടയിൽ മദ്യപ്പിച്ച് വാഹനം ഓടിച്ച് 6 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. രോഷാകുലരായ നാട്ടുകാർ വാഹനം അടിച്ചു തകർത്തു.

ഈരാറ്റുപേട്ട മുട്ടം കവലയിൽ വെച്ചാണ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചത്. ചേന്നാട് കവലയിൽ ഇടിച്ചു നിർത്തിയ വാഹനം നാട്ടുകാർ അടിച്ചു തകർത്തു. വാഹനത്തിൽ ഉണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ സംഘടിച്ചതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.