സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പച്ചക്കറിയുടെ വിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കൂടിയത്. പലവ്യഞ്ജനത്തിന്റെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ വില കൂടുതലായിരുന്ന പച്ചമീനിന്റെ വില ട്രോളിങ് കൂടി നിലവില്‍ വന്നതോടെ ഇനിയും കൂടും.
ഇഞ്ചിയുടേയും ബീന്‍സിന്റെയും വില 100 കടന്നു. പയറ്, ചെറിയുള്ളി, വെളുത്തുള്ളി എന്നിവ വാങ്ങണമെങ്കില്‍ വില അധികം കൊടുക്കേണ്ടി വരും. പഞ്ചസാരയുടേയും തേങ്ങയുടേയും വിലയും കൂടി. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ വരുന്ന ആന്ധ്രാ, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് വില ഉയരാന്‍ കാരണം.