ശബരിമല വിഷയം പത്തനംതിട്ടയിലെ എല്‍.ഡി.എഫ് തോൽവിയെ ബാധിച്ചില്ലെന്ന് വീണ ജോര്‍ജ്. യു. ഡി. എഫ് സ്ഥാനാർത്ഥിയുടെ ഭുരിപക്ഷം കുറക്കാനായി. മോദി വിരുദ്ധതയുടെ പേരിലാണ് ആറൻമുളയിലെ ഉൾപ്പടെ വോട്ടുകൾ യു .ഡി .എഫിന് ലഭിച്ചതെന്ന് വീണ ജോർജ്.
ശബരിമല വിഷയത്തിൽ ഉൾപ്പടെ തനിക്ക് മേൽ നടന്ന കുപ്രചാരണങ്ങൾ തെരഞ്ഞെടുപ്പിൽ വില പോയില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വീണ ജോർജ്. ഒരു ഘട്ടത്തിൽ താൻ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നു പോലും പ്രചാരണങ്ങൾ ഉണ്ടായി എന്നാൽ, യു.ഡി.ഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാനായെന്നും മികച്ച മത്സരം കാഴ്ച്ചവെയ്ക്കാൻ കഴിഞ്ഞെന്നും വീണ ജോർജ് പറഞ്ഞു.
എൽ.ഡി.എഫ് വോട്ടുകളിൽ വിള്ളലുണ്ടായിട്ടില്ല പുതിയ വോട്ടുകളും സമാഹരിക്കാനായി എന്ന് വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുളയിൽ മത്സരിച്ച് വിജയിച്ച തെരഞ്ഞടുപ്പിനെക്കാൾ സംതൃപ്തി ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചെന്നും വീണ ജോർജ് പറഞ്ഞു.