Kerala

കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമമെന്ന് വി.ഡി സതീശന്‍

കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. സമുദായ മൈത്രിക്ക് മങ്ങലേല്‍ക്കാതെ നോക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.https://03076798851350910d3449fade95899b.safeframe.googlesyndication.com/safeframe/1-0-38/html/container.html

‘പാലാ രൂപതാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ഉണ്ടായ വിവാദം അവസാനിപ്പിക്കണം. അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരിയെറിയുന്ന സമൂഹമാധ്യങ്ങളിലെ പ്രതികരണങ്ങളും നിര്‍ത്തണം. മുസ്ലിം വിരുദ്ധതയും ക്രിസ്ത്യന്‍ വിരുദ്ധതയും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. വി.ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മത സമുദായങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സര്‍ക്കാരിന്റ ശ്രദ്ധയില്‍പ്പെടുത്തുകയാണ് വേണ്ടത്. സംഘപരിവാര്‍ അജണ്ടയില്‍ പെട്ടുപോകരുതെന്നും പാലാ രൂപതാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ വഷളാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.