കൊടകര കവര്‍ച്ച കേസ് മാത്രമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പങ്ക് വ്യക്തമായിട്ടും കെ സുരേന്ദ്രനെ ചോദ്യം ചെയ്തത് വൈകിയാണ്. രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ കേസ് ദേശീയ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ അത് ബിജെപിയെ സഹായിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് കുറ്റപത്രത്തില്‍ പറയുന്നത് ഇഡിക്കും ഇംകം ടാക്‌സ് ഡിപാര്‍ട്ട്‌മെന്റിനും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി അയക്കുമെന്നാണ്.
ഇനിയിപ്പോള്‍ ഒന്നും അന്വേഷിക്കാന്‍ അവസ്ഥയാണ്. ഏപ്രില്‍ 3ാം തിയതി സംഭവം നടന്ന ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ധര്‍മരാജനെ ചോദ്യം ചെയ്തപ്പോള്‍ ബന്ധപ്പെട്ടത് സിപിഐഎം പ്രസിഡന്റ് അടക്കമുള്ളവരെയാണെന്നാണ് കണ്ടെത്തിയിരുന്നു.
അന്വേഷണത്തെയും പൊലീസിനെയും വെല്ലുവിളിച്ചാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മൂന്ന് മാസം സംസാരിച്ചുകൊണ്ടിരുന്നത്. ആ ആത്മവിശ്വാസം സിപിഐഎം-ബിജെപി ഒത്തുതീര്‍പ്പാണ്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയെ കുറിച്ച് തങ്ങള്‍ പറയാന്‍ പാടില്ല. വലിയ കൊള്ളയാണ് നടന്നത്. യഥാര്‍ത്ഥ പ്രതികള്‍ സാക്ഷികള്‍ ആയി മാറിയ പിണറായി ഇന്ദ്രജാലമാണ് കേസില്‍ കേരളത്തില്‍ നടന്നത്. ബിജെപിയുമായി തങ്ങള്‍ കൂട്ടുകൂടിയെന്ന് പറഞ്ഞത് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ തന്ത്രമെന്നും പ്രതിപക്ഷ നേതാവ്.
ആയിരം പിണറായികള്‍ ഒരുമിച്ച് വന്നാലും തങ്ങളെ സംഘിപ്പട്ടം ചാര്‍ത്താന്‍ കഴിയില്ല. അത് മുഖ്യമന്ത്രിക്ക് തന്നെ യോജിച്ച തൊപ്പിയാണ്. ഓരോ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അതിന് മറുപടി പറയാതെ ബാലന്‍സ് പോയതുപോലെയാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.