കെ ഫോൺ ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ അടിമുടി അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. എ ഐ ക്യാമെറയിൽ നടന്നതിനേക്കാൾ അഴിമതി കെ ഫോണിൽ നടന്നിട്ടുണ്ട്. പദ്ധതിയ്ക്ക് എതിരല്ല, അഴിമതിയ്ക്കാണ് എതിര്. ആരോപണം ഉന്നയിച്ചാൽ അവിടെ തീയിടുന്നതാണ് പുതിയ രീതി എന്നും അദ്ദേഹം ആരോപിച്ചു.
Related News
യു.ഡി.എഫ് വിട്ടുനില്‍ക്കും; കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കില്ല
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം തുടരുന്നു. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു. ഇതോടെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. ജോസ് വിഭാഗവും ജോസഫ് വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നതോടെ യു.ഡി.എഫ് കടുത്ത പ്രതിസന്ധിയിലാണ്. ഇരു വിഭാഗവും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് വിട്ട് നില്‍ക്കാനുള്ള തീരുമാനം യു.ഡി.എഫ് എടുത്തത്. യു.ഡി.എഫ് അംഗങ്ങള്‍ ഹാജരാകാതെ വന്നതോടെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിവെച്ചതായി വരണാധികാരി പ്രഖ്യാപിച്ചു. ഔദ്യോഗിക പക്ഷം […]
89ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം
89ാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് സമാപിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അധ്യക്ഷതയില്‍ വൈകിട്ട് അഞ്ചിന് ചേരുന്ന സമാപന സമ്മേളനം ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കര്‍ണാടക വിദ്യാഭ്യാസമന്ത്രി അശ്വത് നാരായണന് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജു പ്രഭാകര്‍ ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ വിവിധ കലാപരിപാടികളും ഇന്ന് നടക്കും. ആയിരക്കണക്കണക്കിന് ശ്രീനാരായണ ഭക്തര്‍ പങ്കെടുത്തുകൊണ്ടുള്ള ശിവഗിരി തീര്‍ത്ഥാടനത്തിന് ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മ്മ പതാക ഉയര്‍ത്തിയതോടെയാണ് ഈ […]
സംസ്ഥാനത്ത് വാഹന പണിമുടക്ക് പൂർണം
സംസ്ഥാനത്ത് ഇന്ധനവില വർധനിവിനെതിരായ വാഹന പണിമുടക്ക് പൂർണം. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല.കെഎസ്ആർടിസിയും ഭാഗീകമായാണ് പല ജില്ലകളിലും സർവീസ് നടത്തിയത്.തലസ്ഥാനത്ത് ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും സര്‍വീസ് നടത്തി. യാത്രക്കാര്‍ കുറവായതിനാല്‍ മിക്ക ബസുകളും വൈകിയാണ സർവീസ് ആരംഭിച്ചത്. എറണാകുളത്ത് KSRTC സർവീസുകൾ ഭാഗീകമായി മാത്രം നിരത്തിലറങ്ങിയത് യാത്രക്കാരെ വലച്ചു. എറണാകുളത്ത് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തലമുണ്ഡനം ചെയ്ത് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ചു.പനമ്പള്ളി നഗറിലെ ഐ ഒ സി ഓഫീസിനു മുൻപിലായിരുന്നു പ്രതിഷേധം.കോഴിക്കോട് മുതലക്കുളത്തെ ആദായ […]