Kerala

ബലി പെരുന്നാൾ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ്

ബലി പെരുന്നാൾ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊവിഡിൽ ജനത ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാൾ കടന്നുവരുന്നതെന്നും കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാൻ ഈ ദിനത്തിലെ പ്രാർത്ഥനകൾ തുണക്കട്ടെ എന്നും വിഡി സതീശൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

വിഡി സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ലോകമൊട്ടുക്കും കൊവിഡ് ഉണ്ടാക്കിയ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാൾ കടന്നു വരുന്നത്. ത്യാഗം, സഹനം, വിശ്വാസം, കരുതൽ എന്നിവയെല്ലാം മുന്നോട്ടു വെക്കുന്ന പുണ്യദിനമാണ് ബലി പെരുന്നാൾ. മഹാമാരിയോട് പൊരുതി, അന്യ ദേശങ്ങളിൽ ജീവിക്കുന്ന പ്രവാസികളിലേറെപ്പേരും നാട്ടിലെത്താനാകാതെ, ജോലി സ്ഥിരതയില്ലാതെ, സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കാലം കൂടിയാണിത്. ഈ കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാൻ ഈ ദിനത്തിലെ പ്രാർത്ഥനകൾ തുണക്കട്ടെ. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബലി പെരുന്നാൾ ആശംസകൾ നേരുന്നു.