പൗരത്വ നിയഭേദഗതിക്കെതിരായ പ്രമേയം ഗവര്‍ണര്‍ തള്ളിക്കളഞ്ഞതിനെ പരിഹസിച്ച് മന്ത്രി എം.എം മണി . വയസുകാലത്ത് കിട്ടിയ പണിക്ക് മോദിയോടും അമിത് ഷായോടും ഗവര്‍ണര്‍ നന്ദി കാണിക്കുകയാണെന്ന് എം എം മണി പരിഹസിച്ചു. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിന്റെ സംസ്കാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അറിയില്ലെന്നും മന്ത്രി എം എം മണി പറഞ്ഞു.
നേരത്തെ ഗവര്‍ണറുടെ നിലപാടിനെതിരെ സി.പി.എമ്മും രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍ കളി സകല സീമകളും ലംഘിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞിരുന്നു .