Kerala

സാഹിത്യത്തിനുള്ള ഈ വർഷത്തെ വയലാർ അവാർഡ് ബെന്യാമിന്

2021ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ബെന്യാമിൻ്റെ “മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ” എന്ന കൃതിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപി കാനായി കുഞ്ഞിരാമൻ നിർമ്മിക്കുന്ന ശില്പവുമാണ് അവാർഡ്. കെ. ആർ മീര, ജോർജ്ജ് ഓണക്കൂർ, സി. ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങിയ കമ്മിറ്റിയുടേതാണ് തീരുമാനം.

മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി 10-ാം ക്ലാസ് പാസ്സാകുന്ന വിദ്യാർത്ഥിക്ക് വർഷം തോറും 5000/- രൂപയുടെ സ്കോളർഷിപ്പ് വയലാർ രാമവർമ്മയുടെ പേരിൽ വയലാർ ട്രസ്റ്റ് നൽകുന്നുണ്ട്. ആ സ്കോളർഷിപ്പും ചടങ്ങിൽ വച്ച് നൽകുന്നതാണ്. വയലാർ അവാർഡ് സമർപ്പണ ചടങ്ങിൽ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും, കവിതകളും കോർത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് വയലാർ ഗാനാഞ്ജലി ഉണ്ടായിരിക്കും. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു.