പാമ്പ് കടിയേറ്റു ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലനിർത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. സുരേഷിന്റെ ചികിത്സക്കായി ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇന്നലെ കോട്ടയത്ത് നിന്നാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കൃത്രിമ ശ്വാസം നല്കിയാണ് ജീവൻ തിരിച്ച് പിടിച്ചത്. തലച്ചോറിലേക്ക് രക്തം എത്തുന്നതിലുള്ള തടസങ്ങളാണ് ഇപ്പോഴത്തെ ആശങ്ക. ഇത് പരിഹരിക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. വാവ സുരേഷിന്റെ ചികിത്സക്കായി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ചികിത്സയുടെ മുഴുൻ ചെലവും സർക്കാരാണ് വഹിക്കുന്നത്. വാവ സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Related News
തോന്നും പോലെ കടമെടുത്തു, ഓരോ മലയാളിയും 55,000 രൂപയുടെ കടക്കാരൻ: ഉമ്മൻചാണ്ടി
അഞ്ചു വർഷം ഭരിച്ച് മുടിച്ച ഇടതു സർക്കാർ ഗുരുതരമായ കടക്കെണിയിലാണ് കേരളത്തെ തള്ളിവിട്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഓരോ മലയാളിയും 55,000 രൂപയുടെ കടക്കാരനാണ് എന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ഫേസ്ബുക്കിലാണ് മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം. കുറിപ്പിന്റെ പൂർണരൂപം ഇടതു സർക്കാരിന്റെ തോന്നുംപ്പടിയുള്ള അനാവശ്യ ചെലവുകൾ കാരണം സംസ്ഥാനത്തെ പൊതു കടം പെരുകുകയാണ്. പിണറായി വിജയന് സര്ക്കാര് അധികാരമൊഴിയുമ്പോള് സംസ്ഥാനത്തിന്റെ പൊതുകടം 3,01,642 കോടി രൂപയാണ്. ഇടതു സർക്കാരിന്റെ മണ്ടൻ സാമ്പത്തിക നയം കാരണം ഓരോ മലയാളിയും ഇന്ന് […]
തദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം: 76.38 ശതമാനം പോളിംഗ്; കൂടുതല് വയനാട്
തദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില് കനത്ത പോളിംഗ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 5 ജില്ലകളിലായി 76.38 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 79.39 ശതമാനം വോട്ട് രേഖപ്പെടുത്തിയ വയനാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ്. കോവിഡ് പേടിയെ കൂസാതെ വോട്ടർമാർ കൂട്ടത്തോടെ ബൂത്തുകളിലേക്ക് ഒഴുകിയതോടെ തദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തെ മറികടന്ന കുതിപ്പാണ് രണ്ടാംഘട്ട പോളിംഗിലുണ്ടായത്. ഒന്നാം ഘട്ടത്തിൽ 73.12 ശതമാനമായിരുന്നു പോളിംഗ് എങ്കിൽ രണ്ടാം ഘട്ടത്തിൽ അത് 76ന് മുകളിലേക്ക് പോയി. ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം […]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനര്ഹര് തട്ടിയെടുക്കുന്നു; വ്യാപക ക്രമക്കേട് കണ്ടെത്തിയത് വിജിലന്സ് പരിശോധനയില്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനര്ഹര് തട്ടിയെടുക്കുന്നതായി കണ്ടെത്തല്. വിജിലന്സിന്റെ മിന്നല് പരിശോധനയിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്. അഞ്ചുതെങ്ങില് ഒരു ഏജന്റിന്റെ നമ്പറുപയോഗിച്ച് 16 അപേക്ഷകള്ക്ക് പണം അയച്ചു. ദുരിതാശ്വാസ തുകയ്ക്കായി വ്യാജ മെഡിക്കല് സര്ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നുമാണ് വിജിലന്സ് സംഘത്തിന്റെ പരിശോധിയില് തെളിഞ്ഞത്. കരള് രോഗത്തിന്റെ ചികിത്സാ സഹായത്തിന് ഹാജരാക്കിയത് ഹൃദ്രോഗ സര്ട്ടിഫിക്കറ്റായിരുന്നു. പുനലൂര് താലൂക്കില് ഒരു ഡോക്ടര് നല്കിയത് 1500 സര്ട്ടിഫിക്കറ്റുകളാണ്. കരുനാഗപ്പള്ളിയില് ഒരേ വീട്ടിലെ എല്ലാ കുടുംബാംഗങ്ങള്ക്കും സര്ട്ടിഫിക്കറ്റ് നല്കി. രണ്ട് ഘട്ടങ്ങളിലായി ഇത്തരത്തില് നാല് […]