എറണാകുളം: വരുന്ന 5 ദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. സന്തോഷ്. ഞായറാഴ്ചയും, തിങ്കളാഴ്ചയും സംസ്ഥാനത്ത് പല ഭാഗങ്ങളിലായി കനത്ത മഴയാണ് അനുഭവപ്പെട്ടത്. കൊല്ലം, പത്തനംതിട്ട ജില്ലയില്‍ ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി.കൊച്ചിയില്‍ നാളെ വരെ വൈദ്യുതി മുടങ്ങും.
Related News
കോഴിക്കോട് നോര്‍ത്ത് എസിപിക്ക് കോവിഡ്; കമ്മീഷണര്‍ അടക്കം നിരവധി ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍
കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. കോഴിക്കോട് നോര്‍ത്ത് എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ജില്ലയില്‍ പുതിയതായി 21 കണ്ടെയിൻമെന്റ് സോണുകൾ കൂടി ഇന്ന് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മടവൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 16- പുല്ലോറമ്മൽ, 12-ആരാമ്പ്രം, 15-മുട്ടാഞ്ചേരി, 1- അങ്കത്തായി, 1-ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 6 മടത്തും പൊയിൽ, എന്നിവയാണ് കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. അതേസമയം കോഴിക്കോട് ഇന്നലെ 118 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. […]
കണ്ണൂർ ജില്ലയിൽ ചില പ്രദേശങ്ങളിൽ നിരോധനാജ്ഞ
കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് നിരോധനാജ്ഞ. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും ഉത്തരവുണ്ട്. ഈ പ്രദേശങ്ങളിലെ എല്ലാവിധ ഗ്രൂപ്പു മത്സരങ്ങളും നിരോധിച്ചു. ജിം, കരാട്ടെ, ടർഫ്, ടൂർണ്ണമെന്റുകൾ പാടില്ല. കടകൾ രാത്രി 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. നിയന്ത്രണം ഈ മാസം 27 ന് രാത്രി വരെയെന്ന് കളക്ടർ ടി.വി സുഭാഷ് അറിയിച്ചു. കളക്ടർ പ്രഖ്യാപിച്ച […]
ഇസ്രായേലിലെ പ്രമുഖരുടെ ഫോണുകൾ ചോർത്താനും പെഗാസസ് ഉപയോഗിച്ചു
ഇസ്രായേലിലെ പ്രമുഖരുടെ ഫോണുകളും പെഗാസസ് ചാരസോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് വെളിപ്പെടുത്തൽ. മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകനും ഫോൺചോർത്തലിനിരയായ പ്രമുഖരിൽ ഉൾപ്പെടും. പ്രമുഖ സാമൂഹിക പ്രവർത്തകർ, മുതിർന്ന സർക്കാർ വൃത്തങ്ങൾ തുടങ്ങിയവരുടെ ഫോണുകളും പൊലീസ് ചോർത്തിയിട്ടുണ്ടെന്ന് ഇസ്രായേൽ ബിസിനസ് മാധ്യമമായ കാൽകാലിസ്റ്റ് റിപ്പോർട്ട് ചെയ്തു. നേരത്തെ നെതന്യാഹുവിനെതിരായ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ പ്രമുഖരുടെ ഫോണുകളാണ് ഇസ്രായേൽ പൊലീസ് ചോർത്തിയതിൽ കൂടുതലും. കോടതിയുടെ അനുമതി കൂടാതെയായിരുന്നു പൊലീസ് നടപടി. സംഭവത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് പൊതുസുരക്ഷാ മന്ത്രി ഒമെർ ബാർലെവിനോട് […]