Kerala

വർക്കലയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു

വർക്കലയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു. വർക്കല ഇടവ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ചേർത്തല സ്വദേശി സൂര്യക്കാണ് അപകടമുണ്ടായത്. 

ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി എസ്‌പ്രെസ്സിൽ നിന്നുമാണ് പെൺകുട്ടി തെറിച്ചു വീണത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് സൂര്യ.

സൂര്യയെ ഗുരുതര പരിക്കുകളോടെ ഗുരുതര പരുക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.