India Kerala

വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലെ മാലിന്യം തള്ളല്‍ ഒഴിവാക്കാന്‍ കമ്പിവേലി സ്ഥാപിക്കുന്നു

കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ അനധികൃത വാഹനപാര്‍ക്കിങ്ങും മാലിന്യം തളളലും ഒഴിവാക്കാന്‍ റോഡിന്റെ വശങ്ങളില്‍ കമ്പിവല സ്ഥാപിക്കുന്നു. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. വല്ലാര്‍പാടം റോഡ് ആരംഭിക്കുന്ന കളമശേരി മുതല്‍ 2000 മീറ്റര്‍ നീളത്തില്‍ വരെയാണ് ഇപ്പോള്‍ കമ്പിവേലി സ്ഥാപിക്കുക. കമ്പിവേലി കെട്ടുന്നതിന് വേണ്ടി ദേശീയപാത അതോറിറ്റി അധികൃതര്‍ ഇരുമ്പികമ്പികള്‍ സ്ഥാപിച്ചുകഴിഞ്ഞു. അനധികൃത വാഹനപാര്‍ക്കിങ്ങിനും മാലിന്യം വലിച്ചെറിയുന്നതിനും ഒരുപരിധിവരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.