വാളയാർ കേസിൽ പീഡനത്തിന് ഇരയായ പെൺകുട്ടികൾ കൊല്ലപ്പെട്ടതാണോ എന്ന് അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച. കൊലപാതക സാധ്യത പരിശോധിക്കണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസ് അവഗണിച്ചു.
പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ് എടുത്തെങ്കിലും രണ്ട് കുട്ടികളും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.കുട്ടികളുടെ പ്രായവും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സ്ഥലവും പരിശോധിക്കുമ്പോൾ കൊലപാതകമാണ് നടന്നതെന്ന് വ്യക്തമാക്കുമെന്ന് മുൻ എസ്.പി ജോർജ് ജോസഫ് മീഡിയവണിനോട് പറഞ്ഞു. കൊലപാതകമാവാനുള്ള സാധ്യത പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടും പൊലീസ് ഇത് ഗൗരവമായി എടുത്തില്ല.
ബലാത്സംഗം ഉൾപ്പെടെ ഉള്ള കുറ്റങ്ങൾ കൂടാതെ കൊലപാതക കുറ്റം കൂടി ഉൾപ്പെടുത്തി പുനരന്വേഷണം നടത്തണമെന്നാണ് നിയമ രംഗത്തുള്ളവർ പറയുന്നത്.