വാളയാർ കേസിലെ അന്വേഷണോദ്യോഗസ്ഥനായിരുന്ന എംജെ സോമനെതിരെ ക്രിമിനൽ കേസെടുക്കാമെന്ന് കോടതി. പാലക്കാട് പോക്സോ കോടതിയുടേതാണ് ഉത്തരവ്.
വാളയാർ പീഡന കേസിൽ പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നായിരുന്നു എംജെ സോജൻ്റെ പരാമർശം. ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസിൽ ഒരു തെളിവും ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞു.
കുട്ടികൾക്ക് ഇഷ്ടമായിരുന്നുവെന്നും അവരുടെ പ്രായം അതായിരുന്നുവെന്നും ഓഡിയോയിൽ കേൾക്കാം. മറ്റ് കാര്യങ്ങളൊന്നും അവർക്ക് അറിയില്ലായിരുന്നു. നിയമപ്രകാരം ആ പ്രായത്തിലെ സമ്മതം സമ്മതമായി കണക്കാക്കില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.