India Kerala

വാളയാര്‍ പീഡനം; ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തുമെന്ന് എ.കെ ബാലന്‍

വാളയാര്‍ പീഡനകേസില്‍ പുനരന്വേഷണത്തിന് വഴി തെളിയുന്നു. ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചു.

രണ്ട് പെണ്‍കുട്ടികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതികളെ വിട്ട സംഭവം സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണ് കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്ന് സര്‍ക്കാരും സമ്മതിക്കുന്നു. അതിനാലാണ് പ്രോസിക്യൂഷന്‍ വീഴ്ചകള്‍ പഠിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ പഠിക്കാന്‍ തൃശൂര്‍ ഡി.ഐ.ജിയെയും ചുമതലപ്പെടുത്തി. അപ്പീല്‍ എന്ന വാദത്തില്‍ ഉറച്ചു നിന്നിരുന്ന സര്‍ക്കാര്‍ ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്താന്‍ തയ്യറാറാണെന്ന് എ.കെ ബാലന്‍ പറഞ്ഞു.

ഡി.ഐ.ജിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.അന്വേഷണ റിപ്പോര്‍ട്ട് വന്ന ഉടന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകും. 3 പേരെ വെറുതെ വിട്ട കോടതി ഉത്തരവ് ഉത്തരവ് ഉടന്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം.