വാക്സിന്‍ ഡോസ് ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വാക്‌സിനേഷനുകള്‍ക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച നടപടിയാണ് റദ്ദുചെയ്തത്. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. സിംഗിള്‍ ബെഞ്ച് ഉത്തരവ് തെറ്റെന്നും കോടതി കണ്ടെത്തി.
നേരത്തെ കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലാണ് 28 ദിവസം വാക്‌സിന്‍ ഇടവേള 28 ദിവസമായി കോടതി ഉത്തരവിറക്കിയത്. എന്നാല്‍ ഈ രീതി ശാസ്ത്രീയമല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇതംഗീകരിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഹൈക്കോടതി നടപടി.
വാക്‌സിന്‍ നയത്തിലെ കോടതി ഇടപെടല്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഇടപെട്ടാല്‍ ഫലപ്രദമായ രീതിയില്‍ വാക്സിന്‍ വിതരണം സാധിക്കില്ലെന്നും കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള വേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. നേരത്തെ 84 ശതമാനമായിരുന്നതാണ് കോടതി 28 ആക്കിയത്.