India Kerala

അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ വെടിവെപ്പുണ്ടാകുമെന്ന് വി.മുരളീധരന്‍

അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ വെടിവെപ്പുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. രാവിലെ എണീറ്റ് മുദ്രാവാക്യം വിളിക്കാൻ തോന്നുന്നവരാണ് പ്രക്ഷോഭത്തിലുള്ളത്.പൌരത്വ നിയമത്തിൽ ഇനി ചർച്ചയില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. എന്നാല്‍ പ്രക്ഷോഭകരുമായി ചര്‍ച്ചക്കില്ലെന്നല്ല അതിന് തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് പറഞ്ഞതെന്ന് പിന്നീട് മുരളീധരന്‍ തിരുത്തി.

അതേസമയം മുരളീധരന്‍ പങ്കെടുത്ത പരിപാടിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമമുണ്ടായി.കോഴിക്കോട് ടൗൺ ഹാളിൽ നെഹ്റു യുവകേന്ദ്രയുടെ ജില്ലാ യുവജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനായി മുരളീധരൻ എഴുന്നേറ്റപ്പോഴായിരുന്നു എസ്.എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രി ഗോ ബാക്ക് വിളികളുമായി പരിപാടി നടന്ന ഹാളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി. പൊലീസ് പ്രവര്‍ത്തകരെ നീക്കം ചെയ്തു.