മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രളയദുരിതാശ്വാസത്തില്‍ കേന്ദ്ര സഹായത്തെ കുറിച്ച് താന്‍ പറയാത്ത കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്‍.ഡി.ആര്.എഫിനെ വിട്ടുകൊടുക്കുന്ന കാര്യമാണ് പറഞ്ഞതെന്നും കേന്ദ്രസേനയുടെ കാര്യത്തിൽ അത് മതിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും വി.മുരളീധരന് പറഞ്ഞു.
Related News
വോട്ടെണ്ണല്‍ നീളും; തെരഞ്ഞെടുപ്പ് ഫലം വൈകിയേക്കും
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത. മൂന്നരലക്ഷത്തോളം തപാൽ വോട്ടുകൾ എണ്ണാനുള്ളത് കൊണ്ടാണ് ഫലപ്രഖ്യാപനം പതിവിലും വൈകാനിടയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ റിസൾട്ട് നൽകിയിരുന്ന ട്രെൻഡ് കേരള ഇടയ്ക്കു നിലച്ചുപോകുന്നത് കൊണ്ട് ‘എൻകോർ’ കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റമാണ് ഇത്തവണ ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം ബിഹാർ തെരഞ്ഞെടുപ്പ് ഫലമറിയാനും എൻകോറാണ് ഉപയോഗിച്ചിരുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് എൻകോറിലേക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യും. ഇതിലൂടെ മാധ്യമങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം നൽകാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, എൻകോർ വഴി വിവരങ്ങൾ ലഭ്യമാകുന്നതും കുറച്ച് വൈകാനാണ് […]
ഗാർഹിക പാചകവാതക വില കുത്തനെ കൂട്ടി
ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. 14.2 കിലോ സിലണ്ടറിന് 146 രൂപയാണ് കൂട്ടിയത്. സിലിണ്ടറിന് 850 രൂപയാണ് ഇന്ന് മുതലുള്ള വിലയെന്ന് കമ്പനികള്‍ അറിയിച്ചു. ഡല്‍ഹി ഫലം വന്നതിന് പിന്നാലെയാണ് വിലവര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് വില വര്‍ധിപ്പിക്കാറുള്ളത്. എന്നാല്‍ ഈ മാസം വില കൂട്ടിയിരുന്നില്ല. വാണിജ്യസിലണ്ടറിന് കഴിഞ്ഞയാഴ്ച വിലകൂട്ടിയിരുന്നു.
‘അയോധ്യയുടെ പുതിയ മാപ്പ് തയ്യാറാക്കുന്നതിനിടയിൽ ഖലിസ്ഥാൻ ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ’; ഗുർപത്വന്ത് സിങ് പന്നുവുമായി ബന്ധം
അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഖലിസ്ഥാൻ ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ. തീവ്രവാദ ബന്ധമാരോപിച്ച് യു.പി ഭീകരവിരുദ്ധ സേന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കാനിരിക്കെയാണ് രാജസ്ഥാനിൽ നിന്നുള്ള ശങ്കർ ദുസാദ്, അജിത് കുമാർ ശർമ്മ, പ്രദീപ് പൂനിയ എന്നിവരെ പിടികൂടിയത്. അയോധ്യയിലെ പുതിയ മാപ്പ് തയ്യാറാക്കുന്നതിനിടയിലാണ് അറസ്റ്റ് എന്ന് പൊലീസ് അറിയിച്ചു.പിടിയിലായവർക്ക് ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുണ്ടെന്നാണ് യു.പി പൊലിസ് ആരോപിക്കുന്നത്. വ്യാഴാഴ്ചയാണ് മൂവരേയും കസ്റ്റഡിയിലെടുത്തതെന്ന് പൊലിസ് അറിയിച്ചു. ശങ്കർ ദുസാദും പ്രദീപ് പൂനിയയും രാജസ്ഥാനിലെ […]