India Kerala

ശബരിമല വിമാനത്താവളം; സര്‍ക്കാറിന് കച്ചവട താല്‍പര്യമെന്ന് സുധീരന്‍

ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കന്നതിന് പിന്നില്‍ സര്‍ക്കാരിന് കച്ചവട താല്‍പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മാധ്യമം ലേഖകന്‍ ആര്‍ സുനില്‍ രചിച്ച ‘ഹാരിസണ്‍സ്- രേഖയില്ലാത്ത ജന്‍മി’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതിന് കേസ് നടക്കുന്ന എസ്റ്റേറ്റാണ് ചെറുവള്ളി എസ്റ്റേറ്റ്. പണം കെട്ടിവെച്ച് ഈ ഭൂമി എറ്റെടുക്കുകയാണ് സര്‍ക്കാര്‍. ഇത് ചെറുവള്ളി കൈയ്യേറിയവരെ മാത്രമല്ല ഹാരിസണ്‍ ഉള്‍പ്പെടെ എല്ലാ വന്‍കിട ഭൂമി കൈയ്യേറ്റക്കാരെയും സഹായിക്കുന്നതിന് തുല്യമണെന്ന് വി.എം സുധീരന്‍ പറഞ്ഞു.

വി.എം സുധീരന്‍, പുന്നല ശ്രീകുമാര്‍, എം ഗീതാനന്ദന്‍, ജി ഗോമതി, സലീന പ്രക്കാനം, ഡോ പി ശിവാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഹാരിസണ്‍സ് – രേഖയില്ലാത്ത ജന്മിയെന്ന എന്ന പുസ്തകം പ്രകാശനം ചെയ്തത്. വിദേശ കമ്പനിയായ ഹാരിസണ്‍ കേരളത്തിലെ ലക്ഷണക്കണിക്ക് ഏക്കര്‍ തോട്ടഭൂമി കൈവശം വെച്ചിരിക്കുന്നത് എങ്ങനെയെന്ന അന്വേഷണമാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം.

സി അച്യുതമേനോന്‍ സര്‍ക്കാര്‍ മുതല്‍ പിണറിയി സര്‍ക്കാര്‍ വരെ ഹാരിസണ്‍സിന് അനുകൂലമായ സ്വീകരിച്ച നിലപാടുകളെ പുസ്തകം അനാവരണം ചെയ്യുന്നു. മാധ്യമം തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടറാണ് പുസ്തകം എഴുതിയ ആര്‍ സുനില്‍.